Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fair Trade Alliance

Kasaragod

ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് വി​ത്തു​ത്സ​വ​ത്തി​ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ തു​ട​ക്ക​മാ​യി

വെ​ള്ള​രി​ക്കു​ണ്ട്: ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള​യു​ടെ (എ​ഫ്ടി​എ​കെ) ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ത്തു​ത്സ​വ​ത്തി​ന് വെ​ള്ള​രി​ക്കു​ണ്ട് പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ ബി​ൽ​ഡിം​ഗി​ൽ (ഫാ. ​ജോ​യി കൊ​ച്ചു​പാ​റ ന​ഗ​ർ) തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ജൈ​വ​കൃ​ഷി​യു​ടെ പ്ര​ചാ​ര​ക​നു​മാ​യ ശ്രീ​പ​ദ്രെ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്ടി​എ​കെ ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യാ​തി​ഥി​യാ​യി. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷോ​ബി ജോ​സ​ഫ്, എ​ഫ്ടി​എ​കെ കേ​ന്ദ്ര​സ​മി​തി അം​ഗം തോ​മ​സ് ക​ള​പ്പു​ര, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജു കൊ​ട്ടാ​രം, സി​ബി​ൻ മാ​ട​ത്താ​നി, എ.​കെ. ജോ​ൺ, ജോ​സ് പൂ​വ​ത്തു​ങ്ക​ൽ, കെ. ​ര​വി, ഏ​ബ്ര​ഹാം മ​ണ​ലോ​ടി, ജോ​സ​ഫ് പു​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ന​ത് വി​ത്തി​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും വി​ല്പ​ന​യ്ക്കു​മൊ​പ്പം കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Up